ലഹരി വിരുദ്ധ സന്ദേശ യാത്ര
Monday 09 June 2025 12:13 AM IST
ചങ്ങനാശേരി : റോട്ടറി ഡിസ്ട്രിക് 3211ന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്ര ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.എസ് ബിനു ലഹരി വിരുദ്ധ സന്ദേശം നൽകി. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ സ്കറിയ ജോസ് കാട്ടൂർ മുഖ്യാതിഥിയായി. ചിലമ്പൊലി സ്കൂൾ ഒഫ് ഡാൻസിലെ കുട്ടികൾ ലാസ്യ ലഹരി എന്ന നൃത്താവിഷ്കാരം അവതരിപ്പിച്ചു. കെ.വി ജെയിസൺ, ജിജു പി.ഉതുപ്പൻ, ജിജി ബോബൻ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൻ എസ്.പ്രസാദ് സ്വാഗതവും , കെ.വി ജോസഫ് നന്ദിയും പറഞ്ഞു.