സൂപ്പർ ഹീറോയായി കല്യാണി, ഒപ്പം നസ്ലിൻ; ലോക - ചാപ്ടർ വൺ:ചന്ദ്ര
നിർമ്മാണം ദുൽഖർ സൽമാൻ
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ലോക - ചാപ്റ്റർ വൺ:ചന്ദ്ര" എന്ന് പേരിട്ടു. സൂപ്പർ ഹീറോ വേഷത്തിൽ കല്ല്യാണി പ്രിയദർശനോപ്പം നസ്ലനേയും പോസ്റ്ററിൽ കാണാം.ലോക" എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര".ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രംഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് .മലയാളി പ്രേക്ഷകർ ഇന്നുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചന പോസ്റ്റർ തരുന്നു ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ,അഡിഷണൽ സ്ക്രീൻ പേ്ള ശാന്തി ബാലചന്ദ്രൻ.