സഹദേവനുവേണ്ടി കൈയടിച്ച് പെണ്ണുങ്ങൾ
വീണ്ടും സൈലന്റ് ഹിറ്രുമായി ആസിഫ് അലി
ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കുതിക്കുന്നു. രണ്ടാം ദിനം കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് . കേരളത്തിൽ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടന്നു .കിഷ്കിന്ദ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ആസിഫ് അലി ചിത്രം സൈലന്റ് ഹിറ്റിലേക്ക് കുതിക്കുന്നു. പുരുഷന്റെ വിവാഹ ശേഷമുള്ള പ്രശ്നങ്ങൾ പറയുന്ന സിനിമക്ക് സ്ത്രീകളുടെയും കൈയടി ലഭിക്കുന്നതാണ് ഏറെ പ്രത്യേകത.നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രമായി ആസിഫ് അലി ജീവിക്കുന്നു.
ജഗദീഷ്, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ എന്നിവരും കൈയടി വാങ്ങുമ്പോൾ ജ്യേഷ്‌ഠനുജന്മാരെ പോലെ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു.തുളസി, ശ്രേയ രുക്മിണി എന്നിവരാണ് നായികമാർ.ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം.വിതരണം ഡ്രീം ബിഗ് ഫിലിംസ് , പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.