നാദിർഷ- വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രം ഇന്ന് ആരംഭിക്കും
ഇവാന മലയാളത്തിലേക്ക്
കട്ടപ്പനയിലെ ഋത്വിക് റോഷൻഎന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തൊടുപുഴ പുതുപരിയാരത്ത് ആരംഭിക്കും.
പ്രദീപ് രംഗനാഥൻ നായകനായ ലൗവ് ടു ഡേ എന്ന തമിഴ് ചിത്രത്തിൽ തിളങ്ങിയ ഇവാന ആണ് നായിക. മലയാളത്തിൽ നായികയായി ഇവാനയുടെ അരങ്ങേറ്റം കൂടിയാണ്. മീനാക്ഷി ദിനേശ്, ഷമീർ ഖാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ ആണ് നിർമ്മാണം. നാദിർഷ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ്ത്.വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും രചന നിർവഹിച്ച അമർ അക്ബർ അന്തോണിയിലൂടെയാണ് നാദിർഷ സംവിധായകനാവുന്നത്. വിഷ്ണുവിന്റെയും ബിബിന്റെയും ആദ്യ തിരക്കഥ ആണ് അമർ അക്ബർ അന്തോണി.
പി.ആർ.ഒ ആതിര ദിൽജിത്ത്.