സണ്ണി തോമസ് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ്
Monday 09 June 2025 1:27 AM IST
കോട്ടയം: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാ പ്രസിഡന്റായി സണ്ണി തോമസിനെ തിരഞ്ഞെടുത്തു. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാനാണ്. ജില്ലയിൽ നിന്ന് സംസ്ഥാന കൗൺസിലേക്ക് അഡ്വ.ബെന്നി കുര്യൻ, പീറ്റർ പന്തലാനി, ജോസ് മടുക്കക്കുഴി, റ്റി.കെ ബാലചന്ദ്രൻ, ഇ.ആർ ജ്യോതി എന്നിവരെയും തിരഞ്ഞെടുത്തു. ഷാജി തോമസ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ റ്റി.എസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് മാത്യു, ജോൺ മാത്യു മൂലയിൽ, ബെന്നി സി.ചീരഞ്ചിറ, ജോർജുകുട്ടി ഞള്ളാനി, കെ.ഇ ഷെറീഫ്, ബിജി പീറ്റർ, സുരേഷ് പുഞ്ചക്കോട്ടിൽ, എം.കെ അനിൽകുമാർ, പ്രിൻസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.