പൂർവ വിദ്യാർത്ഥി സംഗമം
Monday 09 June 2025 12:02 AM IST
തിരുവനന്തപുരം: പൂവാർ ഗവ. ഹൈസ്കൂളിലെ 1974-75 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അന്നത്തെ അദ്ധ്യാപകരായ ഭദ്രൻ,ജമാലുദ്ദീൻ, ഷാഹുൽ ഹമീദ് എന്നിവരെ ആദരിച്ചു. റിട്ട.പി.എസ്.സി ജോയിന്റ് സെക്രട്ടറി മുജീബ്,പ്രവാസി ജയഗിരി ജയരാജ്, മുജീബ്,പീറ്റർപോൾ,ഭുവനേന്ദ്രൻ,വിജയകുമാർ,ഫെമിനാൾ എന്നിവർ പങ്കെടുത്തു.