കെ.പി ദിവാകരൻ ചരമവാർഷികം

Monday 09 June 2025 12:09 AM IST
കെ.പി. ദിവാകരന്റെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചന

പാനൂർ: സോഷ്യലിസ്റ്റ് നേതാവും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗവും ആദ്ധ്യാത്മിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെ.പി. ദിവാകരന്റെ അഞ്ചാം ചരമവാർഷികാചരണം പുത്തൂരിലെ സ്മൃതി കുടീരത്തിൽ നടന്നു. പാർട്ടി പ്രവർത്തകരും ബന്ധുക്കളും കുടുംബാംഗങ്ങളും ചേർന്ന് പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി കെ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി മോഹനൻ എം.എൽ.എ, ആർ.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വി.കെ. സന്തോഷ് കുമാർ, യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. കിരൺജിത്ത്, മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി ഷീജ, ടി.പി അബൂബക്കർ ഹാജി, ടി.പി. അനന്തൻ, കെ.പി. പ്രഭാകരൻ, എൻ. ധനഞ്ജയൻ, സി.കെ.ബി തിലകൻ എന്നിവർ പ്രസംഗിച്ചു.