പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വർണവും തട്ടും, മോഡലിംഗ് കോറിയോഗ്രാഫർ പിടിയിൽ
Sunday 08 June 2025 9:06 PM IST
തിരിുവനന്തപുരം : വിവാഹ വാഗ്ദാനം നടത്തി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഫാഹിദാണ് (27) പിടിയിലായത്. ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള പ്രതി ഇതുവഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.