ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒളിച്ചോടി ആദ്യ കല്യാണം,​ ഈ മാസം 12നും വിവാഹത്തിന് ഒരുക്കം,​ രേഷ്മയെ കുടുക്കിയത് വരന്റെ സുഹൃത്തിന് തോന്നിയ സംശയം

Sunday 08 June 2025 9:41 PM IST

തിരുവനന്തപുരം :​ ​പ​ത്തോ​ളം​ ​വി​വാ​ഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന മുപ്പതുകാരി ഒടുവിൽ പിടിയിലായി. പുതിയ വിവാഹം കഴിക്കാനിരുന്ന ദിവസമാണ് എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്,​ ആര്യവാട് ഗ്രാമ പഞ്ചായത്ത് അംഗവുമായാണ് രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 45​ ​ദി​വ​സം​ ​മു​മ്പ് ​വി​വാ​ഹം​ ​ക​ഴി​ച്ച​യാ​ളെ​ ​ക​ബ​ളി​പ്പി​ച്ചാ​ണ് ​അ​നീ​ഷു​മാ​യു​ള്ള​ ​ വി​വാ​ഹ​ത്തി​ന് ​എ​ത്തി​യ​ത്.​ ​ രേ​ഷ്മ​യു​ടെ​ ​ പെ​രു​മാ​റ്റ​ത്തി​ൽ​ ​സം​ശ​യം​തോ​ന്നി​ ​അ​നീ​ഷും​ ​ സു​ഹൃ​ത്താ​യ​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും​ ​ഭാ​ര്യ​യും​ ​ചേ​ർ​ന്ന് ​രേ​ഷ്മ​യു​ടെ​ ​ബാ​ഗ് ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​മു​മ്പ് ​വി​വാ​ഹം​ ​ക​ഴി​ച്ച​തി​ന്റെ​ ​രേ​ഖ​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​ ​വി​വാ​ഹ​ത്തി​നു​ശേ​ഷം​ 12​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​ത​ന്നെ​യു​ള്ള​ ​മ​റ്റൊ​രാ​ളെ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​ ​രേ​ഷ്മ.​ ​ ര​ണ്ടു​വ​യ​സു​ള്ള​ ​കു​ട്ടി​യു​ടെ​ ​അ​മ്മ​യായ യുവതി ​ ​ഓ​ൺ​ലൈ​നി​ൽ​ ​വി​വാ​ഹ​പ്പ​ര​സ്യം​ ​ന​ൽ​കി​യാ​യി​രു​ന്നു​ ​ത​ട്ടി​പ്പ്.​ ​പ​ര​സ്യം​ക​ണ്ട് ​ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട് ​സി​നി​മ​യെ​ ​വെ​ല്ലും​വി​ധം​ ​ക​ഥ​ക​ൾ​ ​പ​റ​ഞ്ഞ് ​വ​ശ​ത്താ​ക്കും.​ ​വി​വാ​ഹ​ത്തി​ന് ​പി​ന്നാ​ലെ​ ​കൈ​യി​ൽ​ ​കി​ട്ടു​ന്ന​തു​മാ​യി​ ​സ്ഥ​ലം​വി​ടും. എ​റ​ണാ​കു​ളം,​ ​തൊ​ടു​പു​ഴ,​ ​കോ​ട്ട​യം,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​വാ​ള​കം,​ ​വൈ​ക്കം,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് ​നേ​ര​ത്തെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ 12​ന് ​വി​വാ​ഹം​ ​ക​ഴി​ക്കാ​നി​രു​ന്ന​യാ​ൾ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​

വി​വാ​ഹ​പ​ര​സ്യം​ ​ന​ൽ​കി​യ​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​നീ​ഷി​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​രി​ലേ​ക്ക് ​രേ​ഷ്മ​യു​ടെ​ ​അ​മ്മ​യാ​ണെ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​സ്ത്രീ​യാ​ണ് ​ആ​ദ്യം​ ​വി​ളി​ച്ച​ത്.​ ​രേ​ഷ്മ​യു​ടെ​ ​ഫോ​ൺ​ന​മ്പ​ർ​ ​കൈ​മാ​റി.​ ​കോ​ട്ട​യം​ ​ലു​ലു​മാ​ളി​ൽ​വ​ച്ച് ​പ​ര​സ്പ​രം​ ​ക​ണ്ടു.​ ​ത​ന്നെ​ ​ദ​ത്തെ​ടു​ത്ത​താ​ണെ​ന്നും​ ​വി​വാ​ഹം​ ​ന​ട​ത്തു​ന്ന​തി​ൽ​ ​അ​മ്മ​യ്ക്ക് ​താ​ത്പ​ര്യ​മി​ല്ലെ​ന്നും​ ​ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും​ ​രേ​ഷ്മ​ ​വി​ശ്വ​സി​പ്പി​ച്ചു.​ ​ആ​റി​ന് ​ആ​ര്യ​നാ​ട്ടു​വ​ച്ച് ​വി​വാ​ഹം​ ​ന​ട​ത്താ​മെ​ന്ന് ​അ​നീ​ഷ് ​ഉ​റ​പ്പു​ന​ൽ​കി.​ 5​ന് ​വൈ​കി​ട്ട് ​വെ​മ്പാ​യ​ത്തെ​ത്തി​യ​ ​രേ​ഷ്മ​യെ​ ​അ​നീ​ഷ് ​കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ​സു​ഹൃ​ത്താ​യ​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​താ​മ​സി​പ്പി​ച്ചു.​ ​വി​വാ​ഹ​ദി​വ​സം​ ​രാ​വി​ലെ​ ​ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ​ ​പോ​ക​ണ​മെ​ന്ന് ​രേ​ഷ്മ​ ​വാ​ശി​പി​ടി​ച്ചു.​ ​സം​ശ​യം​ ​തോ​ന്നി​യ​തോ​ടെ​ ​രേ​ഷ്മ​ ​ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ​ ​ക​യ​റി​യ​ ​സ​മ​യ​ത്താ​യി​രു​ന്നു​ ​ബാ​ഗ് ​പ​രി​ശോ​ധി​ച്ച​ത്.

2014​ൽ​ ​ഡി​ഗ്രി​ക്ക് ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കേ​ ​രേ​ഷ്മ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​യു​മാ​യി​ ​ഒ​ളി​ച്ചോ​ടി.​ 2017​വ​രെ​ ​ഇ​യാ​ളോ​ടൊ​പ്പം​ ​താ​മ​സി​ച്ചു.​ ​പി​ന്നീ​ട് ​പി​രി​ഞ്ഞ് 2022​ന​കം​ ​നാ​ല് ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ 2023​ൽ​ ​കു​ട്ടി​യു​ണ്ടാ​യി.​ 2025​ ​ഫെ​ബ്രു​വ​രി​ 19​നും​ ​മാ​ർ​ച്ച് ​ഒ​ന്നി​നും​ ​ഓ​രോ​ ​വി​വാ​ഹ​ങ്ങ​ൾ​ ​ക​ഴി​ച്ചു.​ ​ഏ​പ്രി​ലി​ൽ​ ​തി​രു​മ​ല​ ​സ്വ​ദേ​ശി​യെ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​നൊ​രു​ങ്ങി​യെ​ങ്കി​ലും​ ​യു​വാ​വ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നാ​ൽ​ ​ന​ട​ന്നി​ല്ല.