തുറവൂർ കലാരംഗം പൊതുയോഗം
Monday 09 June 2025 1:20 AM IST
ചേർത്തല:തുറവൂർ കലാരംഗത്തിന്റെ 49ാമത് വാർഷിക പൊതുയോഗം മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് എച്ച്.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പുതിയ ഭരണ സമിതി അംഗങ്ങളായി എച്ച്.ജയകുമാർ (പ്രസിഡന്റ്),ഗീതാമണി (വൈസ് പ്രസിഡന്റ്),വി.എ.വിനയകുമാർ (സെക്രട്ടറി),എ.റഫീക്ക് (ജോയിന്റ് സെക്രട്ടറി),കമ്മിറ്റി അംഗങ്ങളായി കെ.വി.ജോസഫ് ഖജാൻജി,ആന്റണി,ഗുരുപ്രസന്ന,നരേന്ദ്ര ബാബു,എൻ.ആർ.ഗൗതമൻ,സ്റ്റാഫോർഡ്,ജി.ജനേഷ്,എൻ.കെ.കരുണാകരൻ,ജോർജ്ജ് കുട്ടി,ദീപു ശശിധരൻ,അജിത്ത്കുമാർ എന്നിവരേയും തിരഞ്ഞെടുത്തു.
മോചനം നാടക രചയിതാവ് എൻ.കെ.കരുണാകരനെ കുത്തിയതോട് സി.ഐ അജയ്മോഹൻ ആദരിച്ചു. തുടർന്ന് കലാരംഗം ഡാൻസ് ഗ്രൂപ്പിന്റെ നൃത്തപരിപാടികളും ഗീതാമണി നയിച്ച എക്കോ മെലഡീസിന്റെ ഗാനമേളയും അരങ്ങേറി.