നിയമബോധ വത്കരണം

Monday 09 June 2025 2:20 AM IST

ഹരിപ്പാട്: ആലപ്പുഴ ജില്ലാ നിയമസേവന അതോറിട്ടിയുടെയും കാർത്തികപ്പള്ളി താലൂക്ക് നിയമസേവന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വലിയഴീക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ലോകപരിസ്ഥിതി ദിനത്തിൽ നിയമബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സൗഹൃദ ക്ലബ് കോർഡിനേറ്റർ ഡോ.ബിനീഷ് ബി.അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ബിനുജ ഉദ്ഘാടനം ചെയ്തു. പ്രകാശ് കെ.ജി സ്വാഗതം പറഞ്ഞു. അഡ്വ. ശിവൻകുഞ്ഞ് വിവിധ നിയമ വിഷയങ്ങളിൽ ക്ലാസ്സ്‌ എടുത്തു. കാർത്തികപ്പള്ളി ലീഗൽ സർവീസ് കമ്മിറ്റിയുടെ പാര ലീഗൽ വോളന്റിയർ എസ്.‌ശ്യാം കുമാർ നന്ദി പറഞ്ഞു.