കല്പകം 2025 ഉദ്ഘാടനം
Monday 09 June 2025 1:26 AM IST
മാവേലിക്കര:പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ചിട്ടുള്ള കല്പകം 2025 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എം.എസ് അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷൻ നൈനാൻ.സി കുറ്റിശ്ശേരിൽ അദ്ധ്യക്ഷനായി.നാഷണൽ സർവീസ് സ്കീം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ അശോക് കുമാർ.ജി മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, ആർ.ബിന്ദു, ശ്രീലത.കെ എസ്, ശാലിനി.എം,വിനിത.ആർ.എസ്, ആർദ്ര, ഫേബ, ലാവണ്യ എന്നിവർ സംസാരിച്ചു. മികച്ച കുട്ടി കർഷകനുള്ള സൗഹൃദക്ലബ് പുരസ്കാരം ആലോകിന് നൽകി.