പ്രതിഷേധം സംഘടിപ്പിച്ചു
Monday 09 June 2025 2:26 AM IST
ഹരിപ്പാട്: ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് അധിക്ഷേപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി.യും പ്രതിപക്ഷ നേതാവ് വി.ഡി..സതീശനും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഹരിപ്പാട് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സി.പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ എൻ.സോമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.കൃഷ്ണൻകുട്ടി, രുഗ്മിണി രാജു, കെ.മോഹനൻ, വി.രാജു, എം.ആർ രാജി, അനിൽകുമാർ എന്നിവർ സംസാരിച്ചു.