സെൽഫ് ഡിഫൻസ് പരിശീലക നിയമനം
Monday 09 June 2025 1:26 AM IST
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡിഫൻസ് കേന്ദ്രത്തിലേക്ക് പരിശീലനത്തിന് താത്കാലിക വനിത സെൽഫ് ഡിഫൻസ് പരിശീലകയെ നിയമിക്കുന്നു. 20നും 35നും ഇടയിൽ പ്രായം. മാർഷൽ ആർട്ടിൽ ( തായ്കോണ്ട) പ്രാവീണ്യം തെളിയിക്കുന്ന അസ്സൽ രേഖകളുമായി 12ന് ഉച്ചകഴിഞ്ഞ് 2ന് ജില്ലാപഞ്ചായത്തിൽ കൂടിക്കാഴ്ചക്കായി എത്തണം. ആധാർ കാർഡ്, ബ്ലാക്ക് ബെൽറ്റ് പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഹാജരാക്കണം.മുൻ പരിചയമുള്ളവർക്കും സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷൻ മെമ്പർഷിപ്പ് ഉള്ളവർക്കും മുൻഗണന.ഫോൺ: 0477 2252496, 2253836.