ലഹരി വിമുക്ത ക്ലാസ്

Monday 09 June 2025 12:33 AM IST

ഉദിയൻകുളങ്ങര: വള്ളംകോട് വിവേകാനന്ദ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് നോട്ട് ബുക്ക് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അമ്പിളിക്കല സ്വാഗതം പ്രസംഗം നടത്തി. എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ബീന കുട്ടികളുലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനാവശ്യമായ കൗൺസിലിംഗ് ക്ലാസും നടത്തി.