സ്‌കൂൾ പ്രവേശന കവാടം ഉദ്ഘാടനം
Monday 09 June 2025 1:40 AM IST
കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ മൂതല ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച പ്രവേശന കവാടം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന വികസന ഫണ്ട് വിനിയോഗിച്ചാണ് കവാടം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,വൈസ് പ്രസിഡന്റ് മാധവൻകുട്ടി,ജില്ലാ പഞ്ചായത്തംഗം ബേബി സുധ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.എസ്.ബിജു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, പഞ്ചായത്തംഗങ്ങളായ അനിൽ പി.നായർ,രഘൂത്തമൻ,അടുക്കൂർ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.