കുടിവെള്ള ടാങ്ക് വിതരണം

Monday 09 June 2025 12:40 AM IST

കല്ലറ: പാങ്ങോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പട്ടികജാതി,പട്ടികവർഗ കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എം.എം.ഷാഫി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എ.എം.റജീന,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.ഗിരിപ്രസാദ്‌, വാർഡ് മെമ്പർ മോളി.കെ,സെക്രട്ടറി ബെൻസിലാൽ കെ.ആർ,അസിസ്റ്റന്റ് സെക്രട്ടറി ബിനുകുമാർ എം.ആർ,പ്രേരക് സിന്ധു എസ്.എസ് എന്നിവർ പങ്കെടുത്തു.