വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
Monday 09 June 2025 12:44 AM IST
തിരുവനന്തപുരം: തിങ്ക് ഗ്യാസ് കമ്പനിയുടെ (എ.ജി ആൻഡ് പി പ്രഥം) ഹരിത സംരംഭത്തിന്റെ ഭാഗമായി പരിസ്ഥിതിദിനത്തിൽ 150ലധികം വൃക്ഷത്തൈകൾ കവടിയാർ,വട്ടിയൂർക്കാവ്,പേരൂർക്കട ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൺട്രപ്രണേഴ്‌സുമായി (വൈബ്) സഹകരിച്ചായിരുന്നു പരിപാടി. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ പി.ജമീല ശ്രീധരൻ,തിങ്ക് ഗ്യാസ് ആലപ്പുഴ,കൊല്ലം & തിരുവനന്തപുരം റീജിയണൽ ഹെഡ് അജിത് വി.നാഗേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.