ജാതി സെൻസസ് നടപ്പിലാക്കണമെന്ന്

Monday 09 June 2025 12:46 AM IST

തിരുവനന്തപുരം: രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ക്യാമ്പെയിനും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം.കപിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ.പ്രസാദ്,സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്,ട്രഷറർ കെ.വത്സല കുമാരി,വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി,തങ്കമ്മ ഫിലിപ്പ്,ഗോവിന്ദൻ കിളിമാനൂർ,കെ.എം.സാബു,എം.ഡി.തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.