ശസ്ത്രക്രിയകൾ നിറുത്തിവയ്ക്കരുതെന്ന്
Monday 09 June 2025 1:46 AM IST
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ശ്രീചിത്രയിൽ ന്യൂറോ ശസ്ത്രക്രിയകൾ നിറുത്തി വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം കൂട്ടായ്‌മയുടെ പ്രസിഡന്റ് പി.കെ.എസ്.രാജൻ ആവശ്യപ്പെട്ടു. ശ്രീചിത്രയിൽ പല വിഭാഗങ്ങളിലും സർജറിക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ഡോക്ടർമാർ ബുദ്ധിമുട്ടുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള അമൃത് ഫാർമസികൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.