മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ

Monday 09 June 2025 1:48 AM IST

തൃശൂർ: നഗരത്തിലെ ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചിരുന്ന രണ്ട് ഡ്രെെവർമാർ പിടിയിൽ. പള്ളിക്കൽ സ്വദേശി പാവിലകണ്ടിയിൽ രിജേഷ് (38),​ അന്നകര സ്വദേശി പോന്നോർ വീട്ടിൽ സാന്റോ (38) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. തൃശൂർ - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡിഫന്റർ, തൃശൂർ - ഗുരുവായൂർ റൂട്ടിൽ ഓടുന്ന ജോണി ബ്രദേഴ്‌സ് എന്നീ ബസുകളിലെ ഡ്രൈവർമാരൊണ് പിടികൂടിയത്.

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ടൗൺ ഈസ്റ്റ് ഇൻസ്‌പെ്കടർ എം.ജെ.ജിജോ, സബ് ഇൻസ്‌പെക്ടർ സജി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. സി.പി.ഒമാരായ സുജിത്ത് സൂരജ്, സുനിൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.