സേക്രഡ് ഹാർട്ടിൽ മെറിറ്റ് ഡേ
Monday 09 June 2025 12:50 AM IST
തൃശൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 112 വിദ്യാർത്ഥികളെയും, 90 ശതമാനം മുകളിൽ മാർക്ക് ലഭിച്ച 77 വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു. ഇസാഫ് ഗ്രൂപ്പ് സഹ സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മെറീന പോൾ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ റെജി ജോ അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ചാൻസലർ ഫാ.ഡൊമിനിക് തലക്കോടൻ അനുഗ്രഹപ്രഭാഷണം നടത്തി. മുൻ റിട്ടയേർഡ് പ്രിൻസിപ്പാളും നിർമല പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രസന്ന, മദർ സുപ്പീരിയർ സിസ്റ്റർ റോഷ്‌നി തുടങ്ങിയവർ പങ്കെടുത്തു.