എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ
കൊല്ലം: കാറിൽ കടത്തിക്കൊണ്ടുവന്ന 61.501 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കരുനാഗപ്പള്ളി പന്മന മിഠാപ്പള്ളി ബിന്ദു ഭവനത്തിൽ ബിജിൻ ബിജു (25), കരുനാഗപ്പള്ളി പന്മന പേരൂക്കര പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ (22), കരുനാഗപ്പള്ളി ചവറ താന്നിമൂട് അരവിളയിൽ തെക്കതിൽ ആദർശ് (20), കരുനാഗപ്പള്ളി വടക്കുംഭാഗം മാവിളവീട്ടിൽ ഹേമന്ത് (21), കരുനാഗപ്പള്ളി വടക്കുംതല മേക്ക് കണ്ടശ്ശേരി തെക്കതിൽ ഹരികൃഷ്ണൻ (20) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ ഓച്ചിറ വവ്വാക്കാവ് ഭാഗത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് വലിയ തോതിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ്, പ്രിവന്റീവ് ഓഫീസർ ജെ.ആർ.പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ബി.എസ്.അജിത്ത്, ജെ. ജോജോ, ജൂലിയൻ ക്രൂസ്, വി.ഐ.അരുൺലാൽ, ബാലു എസ്.സുന്ദർ, എച്ച്. അഭിരാം, തൻസീർ അസീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.