കാർ തലകീഴായി മറിഞ്ഞു
Monday 09 June 2025 12:54 AM IST
ചെറുതുരുത്തി: ഷൊർണൂർ - തൃശൂർ സംസ്ഥാനപാതയിൽ ചെറുതുരുത്തി കലാമണ്ഡത്തിന് സമീപം കാർ മറിഞ്ഞു. 15 അടിയോളം താഴ്ചയിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ഗുരുവായൂരിൽ നിന്നും മകന്റെ വിവാഹം കഴിഞ്ഞ് ഒറ്റപ്പാലത്തേക്ക് മടങ്ങുകയായിരുന്ന ഒറ്റപ്പാലം കണിയാമ്പുറം കൃഷ്ണകൃപ വീട്ടിൽ കൃഷ്ണകുമാർ, ഭാര്യ നളിനി അമ്മാവൻ പങ്കജാക്ഷൻ എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ യാത്രക്കാരെ നിസാരപരിക്കുകളോടെ പുറത്തെടുത്തു. ഇവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാമണ്ഡലത്തിന് സമീപം മനക്കൽപ്പാടത്ത് വീട്ടിൽ അഡ്വ. യാസ്മിന്റെ വീടിന്റെ മുമ്പിലേക്കാണ് വാഹനം തല കീഴായി മറിഞ്ഞത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.