'ടാക്‌സി പാർക്കിംഗ് വിപുലീകരിക്കണം'

Monday 09 June 2025 12:54 AM IST

ഗുരുവായൂർ: ഗുരുവായൂരിൽ ടാക്‌സി പാർക്കിന് ഇടമില്ലെന്നും ബി.എം.എസ് നഗരസഭ മുൻകൈയെടുത്ത് ടാക്‌സി പാർക്കുകൾ വിപുലീകരിക്കണമെന്നും ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവങ്കിടം ആവശ്യപ്പെട്ടു. ബി.എം.എസ് നേതൃത്വത്തിലുള്ള ടാക്‌സി ഡ്രൈവർമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസ് മേഖലാ വൈസ് പ്രസിഡന്റ് വി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എ. ജയതിലകൻ,സൂരജ് കോട്ടപ്പടി, സന്തോഷ് വെള്ളറക്കാട്, പി.ജി. ജിഷി, സി.എൻ. സുരൻ, ബാബു, കെ.എസ്. ഭരതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എം. മുകേഷ് (പ്രസി.), സി.എൻ. സുരൻ (വൈ. പ്രസി.), ഇ.ആർ. സുരേഷ് (സെക്ര.), പി.ജി. ജിഷിൻ (ജോ. സെക്ര.), എം.പി. ബിനീഷ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.