'ഭാരതരത്‌നം' പ്രകാശനം

Monday 09 June 2025 12:55 AM IST

പുതുക്കാട്: അഡ്വ.ഹരിദാസ് എറവക്കാട് രചിച്ച ഭാരതരത്‌നം നോവൽ പ്രകാശനം ചെയ്തു. മുൻമന്ത്രി വി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ഡോ.പുത്തേഴത്ത് രാമചന്ദ്രൻ സിനിമ താരവും സാഹിത്യകാരനുമായ നന്ദകിഷോറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ എന്നിവർ വിശിഷ്ഠാതിഥികളായി. കെ.കെ.ജയ പുസ്തകപരിചയം നടത്തി. വിനോദ് കെ.വിജയനെ ആദരിച്ചു. എ.നാഗേഷ്, ഡോ. കെ.എം.വിദ്യാധരൻ, ടി.എസ്.നീലാംബരൻ, ശ്രീജിത്ത് മൂത്തേടത്ത്, അഡ്വ. ഇ.തോമാസ് കുരിയൻ, സി.കെ.ചാമിക്കുട്ടി, ദിലീപൻ രംഗ മുദ്ര, രഞ്ജിത്ത് പെരിങ്ങാവ്, കെ.എ.രാജൻ, രെനീഷ് കണ്ണാംകുളം, അഡ്വ.ഹരിദാസ് എറവക്കാട് എന്നിവർ പ്രസംഗിച്ചു.