മുളങ്കാട് കൊണ്ടൊരു ഓക്സിജൻ പാർക്ക് ഒരുങ്ങുന്നു

Monday 09 June 2025 12:56 AM IST

ആളൂർ: ഹരിതാഭയിൽ മുങ്ങി, ശുദ്ധവായു നുകർന്ന് ജീവിക്കാൻ ആളൂർ പഞ്ചായത്തിലെ പൊരുന്നുംകുന്നിൽ മുളങ്കാടുകൾ കൊണ്ട് ഒരു ഓക്‌സിജൻ പാർക്ക് ഒരുങ്ങുന്നു. ദേശീയ നീന്തൽ താരവും സ്വർണമെഡൽ ജേതാവുമായ പീണിക്കൽ അരവിന്ദന്റെ മൂന്നേക്കർ ഭൂമിയിൽ 3000ത്തോളം വിവിധതരത്തിലുള്ള മുളകൾ നട്ടാണ് പാർക്ക് ഒരുക്കുന്നത്. മന്ത്രി ഡോ. ആർ.ബിന്ദു മുളംതൈ നട്ട് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് രതി സുരേഷ്, കിസാൻ സർവീസ് സൊസൈറ്റി ഡയറക്ടർ ജോസഫ്, ദിപിൻ പാപ്പച്ചൻ, ജുമൈല സഗീർ, ശ്രീധരൻ, അരവിന്ദൻ പീണിക്കൽ, ഹേമന്ത് പീണിക്കൽ,

മാള ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു എന്നിവർ പ്രസംഗിച്ചു.

അരവിന്ദൻ പീണിക്കൽ 40 വർഷത്തോളം അബുദാബിയിലെ ഓയിൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി സേവനമനുഷ്ഠിച്ചതിനു ശേഷം 9 വർഷമായി നാട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴാണ് മകൻ ഹേമന്ത് ഓക്‌സിജൻ പാർക്ക് എന്ന ആശയവുമായി മുന്നോട്ടുവന്നു നിർമ്മാണം ആരംഭിക്കുന്നത്.

പൊരുന്നുംകുന്നിലെ ഓക്‌സിജൻ പാർക്കിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ആർ.ബിന്ദു മുളംതൈ നട്ട് നിർവഹിക്കുന്നു