സൗഹൃദ ഫുട്ബാൾ മത്സരം

Monday 09 June 2025 12:57 AM IST

തൃശൂർ: കാൽപന്താണ് ലഹരി എന്ന ആശയവുമായി യുവാക്കളെ കളിയിലേക്കും മൈതാനങ്ങളിലേക്കും ആകർഷിക്കുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസ് സൗഹൃദ ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ദിനമായ 26ന് വൈകീട്ട് നാലിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. തൃശൂർ സിറ്റി പൊലീസ്, എക്‌സൈസ്, മീഡിയ, കോർപറേഷൻ എന്നീ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ സതീഷ് കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പങ്കെടുക്കും.