സർക്കാർ രാജിവയ്ക്കണം
Tuesday 10 June 2025 12:33 AM IST
കോട്ടയം: വാഗ്ദാനങ്ങൾ നിറവേറ്റാതെ കർഷകരെ വഞ്ചിച്ച സംസ്ഥാന സക്കാർ രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ആവശ്യപ്പെട്ടു. റബർ കർഷകർക്ക് കിലോയ്ക്ക് 250 രൂപ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം. അധികാരത്തിലേറി വർഷങ്ങളായിട്ടും വാക്ക് പാലിക്കാൻ കഴിഞ്ഞിട്ടില്ല. ചെലവ് കൂടുന്നതനുസരിച്ച് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കർഷകർ. ഇതിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേത്. കർഷകർ ഒറ്റക്കെട്ടായി യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.