ലഹരി വിരുദ്ധ ക്യാമ്പയിൻ
Tuesday 10 June 2025 12:34 AM IST
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയുടെ കീഴിലുള്ള കെ.ആർ നാരായണൻ സ്മാരക കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ കെ. കണ്ണദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.ആർ.മനോജ്, കുടുംബ യൂണിറ്റ് ചെയർമാൻ ടി. എൻ.അജികുമാർ, തലയോലപ്പറമ്പ് എ.എസ്.ഐ ജോസഫ്, കുടുംബ യൂണിറ്റ് കൺവീനർ മിനി ഷാജി, ഒ.കെ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.