സ്വാഗതസംഘം  രൂപീകരിച്ചു

Tuesday 10 June 2025 12:43 AM IST

വൈക്കം: ദാരിദ്ര്യത്തിന് ജാതിയില്ലെന്നും സർക്കാർ ആനുകൂല്യങ്ങൾ സാമ്പത്തികാടിസ്ഥാനത്തിൽ പുനർ നിർണയിക്കണമെന്നും വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ആവശ്യപ്പെട്ടു. മന്നം നവോത്ഥാന സൂര്യൻ പദ്ധതിയുടെ ഭാഗമായി സെപ്തംബർ 13 ന് നടത്തുന്ന നായർ മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ പി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നടത്തിപ്പിനായി 1001 അംഗ ജനറൽ കമ്മിറ്റിയേയും 101 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.