മെറിറ്റ് അവാർഡ് വിതരണം
Tuesday 10 June 2025 12:46 AM IST
തലയോലപ്പറമ്പ് : കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡ് വിതരണവും, ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.ഐ ഷാജി നികുഞ്ചം ക്ലാസ് നയിച്ചു. യൂണിയൻ പ്രസിഡന്റ് സി.എ.കേശവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി മിനി സിബി, ജമീല ഷാജു, എസ്.പുഷ്പകുമാർ, ഒ.വി.പ്രദീപ്, കെ.കെ. സന്തോഷ്, പി.കെ.ബിനോയ്, ആശഫെനിൽ അനിമോൾ ഷിബു തുടങ്ങിയവർ സംസാരിച്ചു.