പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി
Tuesday 10 June 2025 12:41 AM IST
തലയോലപ്പറമ്പ് : മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് സർക്കാർ സ്കൂൾ കുട്ടികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. മറവൻതുരുത്ത് യു.പി സ്‌കൂളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ നിർവഹിച്ചു. വാർഡ് മെമ്പർ സി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്. എം പ്രമോദ് സി.പി, പി.ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 8.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് മാറ്റിവച്ചിട്ടുള്ളത്. ഇടവട്ടം എൽ പി സ്‌കൂൾ, വാഴേക്കാട് എൽപി സ്‌കൂൾ, കുലശേഖരമംഗലം എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലും പദ്ധതി ആരംഭിച്ചു.