ചിത്രപ്രദർശനം സംഘടിപ്പിച്ചു

Tuesday 10 June 2025 1:45 AM IST

വൈക്കം: ഉല്ലല യംഗ് മെൻസ് ക്ലബ് ലൈബ്രറി ആൻഡ് റീഡിഗ് റൂം ബാലവേദിയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ചിത്രകല അദ്ധ്യാപിക രാധാമണിയമ്മയുടെ ശിഷ്യർ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കേരള സ്​റ്റേ​റ്റ് എക്സ് സർവീസ് ലീഗ് ഹാളിൽ നടന്ന സമ്മേളനം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ്. പി. ദാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി. നാരായണൻ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ടി. മധു, എസ്. ദേവരാജ്, എൻ എസ് എസ് കരയോഗം പ്രസിഡന്റ് എൻ. രാമചന്ദ്രൻ പിള്ള, ദീപേഷ് എന്നിവർ പ്രസംഗിച്ചു.