മുസ്ലിം ലീഗ് മാഹി ജില്ലാ ഘടകം പിരിച്ചുവിട്ടു

Monday 09 June 2025 8:47 PM IST

മാഹി: മാഹി ജില്ലാ മുസ്ലിം ലീഗിൽ ചേരിപ്പോര് രൂക്ഷം. പരമ്പരാഗത മുസ്ലിം ലീഗ് നേതാക്കളേയും പ്രവർത്തകരേയും തഴഞ്ഞതിനെ തുടർന്ന് ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലായിരുന്നു. അടുത്ത കാലത്ത് ലീഗിൽ കടന്നു കൂടി ചിലർ നേതൃത്വം കൈയടക്കിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരടക്കം നേതൃനിരയിൽ കടന്നു കൂടിയെന്നാരോപിച്ച് ഒരു വിഭാഗം അണികൾ പ്രതിഷേധിക്കുകയും പലരും പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തമ്മിലടിയും, ചേരിപ്പോരും രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാന നേതൃത്വം മാഹി ജില്ലാ ഘടകത്തെ പിരിച്ച് വിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു.പി.യൂസഫ്, ടി.ഇബ്രാഹിം കുട്ടി (കൺവീനർമാർ) ഇ.കെ.മുഹമ്മദലി, പി.ടി.കെ.റഷീദ്, വി.കെ.റഫീഖ് (അംഗങ്ങൾ) എന്നിവരെയാണ് നിയോഗിച്ചത്.ഒരു മാസത്തിനകം പുതിയ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് എ.മുഹമ്മദലി മരയ്ക്കാർ അറിയിച്ചു