പുല്ലൂർ ജി.യു.പി സ്‌കൂൾ ശതാബ്ദി ആഘോഷം

Monday 09 June 2025 8:48 PM IST

പുല്ലൂർ: പുല്ലൂർ ഗവ.യു പി സ്കൂൾ ശതാബ്ദി ആഘോഷം സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകൻ എം.വി. രവീന്ദ്രനെ കെ.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആദരിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയ സ്‌കൂളിലെ പൂർവ വിദ്യാർഥിനി പി.ആർ.ശ്രീയുക്തയേയും അനുമോദിച്ചു.എൽ.എസ്.എസ്, യു.എസ് എസ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉപഹാരം നൽകി. പഞ്ചായത്ത് അംഗം എം.വി. നാരായണൻ, പി.പ്രീതി, കവി ദിവാകരൻ വിഷ്ണുമംഗലം , ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, മുൻ പ്രഥമാദ്ധ്യാപകൻ വി.വി.പ്രഭാകരൻ, എ.കൃഷ്ണൻ, പി. പരമേശ്വരൻ, കദീഷ് തടത്തിൽ, പി.ബാലകൃഷ്ണൻ, കെ.നിഷ , എം.വി.രവീന്ദ്രൻ, പി.വി. ശൈലജ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ ജനാർദ്ദനൻ സ്വാഗതവും വികസനസമിതി ചെയർമാൻ എ.ഷാജി നന്ദിയും പറഞ്ഞു.