ലഹരിക്കെതിരെ ഫുട്ബോൾ മത്സരം 

Monday 09 June 2025 8:49 PM IST

കണിച്ചാർ:ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം, യുവധാര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് മലയാംപടി എന്നിവയുടെ ആഭിമുഖ്യത്തിൽ മലയാംപടി ഫാത്തിമ മാതപള്ളി ഗ്രൗണ്ടിൽ ലഹരിക്കെതിരെ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി സൗഹൃദ മൺസൂൺ ഫുട്‌ബോൾ മത്സരം നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ ഉദ്ഘാടനം ചെയ്തു.അനുഗ്രഹ വായനശാല പ്രസിഡന്റ് ഒ.എ.ജോബ് അദ്ധ്യക്ഷത വഹിച്ചു.യുവധാര ക്ലബ്ബ് സെക്രട്ടറി എ.ബി.രാജേഷ് സ്വാഗതം പറഞ്ഞു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം സമ്മാനദാനം നടത്തി.ടി.ഹിരൺ ക്യാപ്റ്റനായ ടീം അഭിനന്ദ് ചന്ദ്രൻ ക്യാപ്റ്റനായ ടീമിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി.അനന്ദു അനീഷ്, റിജിൽ സാജു എന്നിവരെ മികച്ച ഗോളികളായി തിരഞ്ഞെടുത്തു. പി.കെ.സജി, അമൽ മാവേലി, തോമസ് ആപ്ലിയിൽ,ബിജു ചാക്കോ, വിനിൽ റോയ്, മാനസ് മനോജ്, എ.ബി.ദിലീപ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.