മൂന്നാം വിവാഹവാർഷികം , വിഘ്നേഷ് ശിവനെ ചേർത്തുപിടിച്ച് നയൻതാര
മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും. ഹൃദയ സ്പർശിയായ ഒരു കുറിപ്പും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് നയൻതാര വിഘ്‌നേഷ് ശിവന് ആശംസ നേർന്നത്.
ഞങ്ങളുടെ ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ലെന്നും തന്റെ ആഗ്രഹം പോലെയാണ് വിക്കി ജീവിതത്തിലേക്ക് വന്നതെന്നും നയൻതാര കുറിച്ചു.
ഞങ്ങളിൽ ആർക്കാണ് ഇഷ്ടം കൂടുതൽ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. അതിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ് തുടങ്ങുന്നത്.
നമ്മുടെ കുടുംബം രണ്ടിൽനിന്ന് നാലിലേക്ക് എത്തി. ഇതിൽ പരം എനിക്ക് എന്തുവേണം.
പ്രണയം എങ്ങനെയായിരിക്കണം എന്ന് നിങ്ങൾ എനിക്കുകാണിച്ചുതന്നു.
വിവാഹവാർഷികാശംസകൾ. ഒരുപാട് സ്നേഹം. നയൻ താര കുറിച്ചു.
വിഘ്‌നേഷിനെ ചേർത്തുപിടിച്ച നയൻ താരയേയും നഗരത്തിരക്കുകൾക്കിടയിലിരുന്ന് ഇരുവരും സംസാരിക്കുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം.
ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2022 ജൂൺ 9 നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. മാസങ്ങൾക്കുശേഷം വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും ഇരുവരും ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു.