ചത്ത പച്ച കൊച്ചിയിൽ, ചിത്രീകരണം ഇന്ന് ആരംഭിക്കും

Tuesday 10 June 2025 6:01 AM IST

അർജുൻ അശോകൻ നായകനായി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെല്ലാനത്ത് ആരംഭിക്കും. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ്: അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ എത്തുന്നവരെ ചുറ്റിപ്പറ്റി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണ്.റോഷൻ മാത്യ, മാർക്കോ സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത് , വിശാഖ് നായർ, പൂജ മോഹൻ ദാസ് എന്നിവരാണ് പ്രധാന താരങ്ങൾ.

സോഷ്യൽ മീഡിയ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകൻ സനൂപ് തൈക്കൂടമാണ് രചന. ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക് ടീം ആയശങ്കർ - ഇഹ്സാൻ - ലോയ് ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ഛായാഗ്രഹണം - ആനന്ദ് സി.ചന്ദ്രൻ എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ .ലൈൻ പ്രൊഡ്യൂസേഴ് സ് - എസ്. ജോർജ്, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ,റിൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ ഡോ. സംഗീത ജനചന്ദ്രൻ. പി .ആർ. ഒ വാഴൂർ ജോസ്.