ബീച്ച് വൈബിൽ ഗ്ളാമറസായി പ്രിയ വാര്യർ
Tuesday 10 June 2025 6:03 AM IST
ബീച്ച് ലുക്കിലുള്ള ഗ്ളാമർ ചിത്രങ്ങളുമായി നടി പ്രിയ വാര്യർ. അതീവ ഗ്ളാമറസായാണ് ചിത്രങ്ങളിൽ പ്രിയയെ കാണാം. സിനിമയിൽനിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വിദേശത്ത് അവധി ആഘോഷത്തിലാണ്. അടുത്തിടെ തമിഴകത്തും വൈറലായി പ്രിയ വാര്യർ. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളിയിൽ പ്രിയയുടെ പെർഫോമൻസും ഡാൻസ് നമ്പറും ഏറെ ആരാധകരെ സൃഷ്ടിച്ചു.
വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ ഇൗവർഷം കന്നടയിലും അരങ്ങേറ്റംകുറിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളിലും പ്രിയ അഭിനയിച്ചു. ത്രി മങ്കീസ്, യാരിയാൻ 2 എന്നീ ചിത്രങ്ങൾ ഇൗവർഷംആണ് റിലീസ് ചെയ്തത്. മന്ദാകിനി ആണ് പ്രിയയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
ബോളിവുഡിൽ ലവ് ഹാക്കേഴ്സ് എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല.