നാദിർഷ - വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രം മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി

Tuesday 10 June 2025 6:04 AM IST

കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി' എന്നു പേരിട്ടു.തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവഹിച്ചു. പ്രദീപ് രംഗനാഥൻ നായകനായ ലൗവ് ടുഡേ എന്ന തമിഴ് ചിത്രത്തിൽ തിളങ്ങിയ മലയാളിയായ അക്ഷയ ഉദയകുമാറും മീനാക്ഷി ദിനേശുമാണ് ടോട്ടൽ ഫൺ ഫിൽഡ് എന്റർടെയ്നറായി എത്തുന്ന ചിത്രത്തിലെ നായികമാർ. പൊറിഞ്ചു മറിയം ജോസിൽ നൈനലയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് മീനാക്ഷി ദിനേശ് വെള്ളിത്തിരയിൽ എത്തുന്നത്. പുള്ള്, ഇരട്ട, 18 പ്ലസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മനീഷ കെ.എസ്, പൂജ മോഹൻരാജ്, ആൽബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോൾ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ആകാശ് ദേവ്, ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, മേക്കപ്പ്: പി വി ശങ്കർ,ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ ആണ് നിർമ്മാണം. പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.