സുപ്രധാന വിസ നിറുത്തലാക്കി, പ്രവാസികൾക്ക് തിരിച്ചടി
Tuesday 10 June 2025 1:09 AM IST
ആഗോള തൊഴിൽ പ്രവാഹത്തെ തടസപ്പെടുത്തുന്ന നീക്കവുമായി സൗദി അറേബ്യ. ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ തുടങ്ങിയ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് 'ബ്ലോക്ക് വർക്ക് വിസ" നൽകുന്നത് സൗദി താത്കാലികമായി നിർത്തിവച്ചു. ഹജ്ജ് സീസൺ കണക്കിലെടുത്ത് 2025 ജൂൺ അവസാനം വരെ ഈ തീരുമാനം തുടരുമെന്നാണ് വിവരം. ഇതുകാരണം തൊഴിലാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വിവിധ കമ്പനികളുടെ പ്രവർത്തനത്തെയും തീരുമാനം പ്രതികൂലമായി ബാധിച്ചു.