കാറുകൾക്ക് വൻ വിലക്കുറവ്, ഒരു ലക്ഷം വരെ കുറയും

Tuesday 10 June 2025 1:11 AM IST

ഇലക്ട്രിക് വാഹനങ്ങളുടെസ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനുമായുള്ള നീക്കങ്ങളുടെ ഭാഗമായി, ടാറ്റമോട്ടോഴ്സ് 2025 ജൂണിൽ ഇലക്ട്രിക് വാഹന നിരയിലുടനീളം ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചു. ഗ്രീൻബോണസുകൾ, എക്സ്‌ചേഞ്ച് ഓഫറുകൾ, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ എന്നിവയും ഇതിലുൾപ്പെടുന്നു. ഇതോടെ തിരഞ്ഞെടുത്ത വാഹനങ്ങൾ വിലക്കുറവിൽ ലഭ്യമാകും.