ദിയയുടെ ഒരു മാസത്തെ വരുമാനം എത്ര? 69 ലക്ഷം പോയിട്ടും അറിയാത്തതിന് കാരണം

Tuesday 10 June 2025 1:13 AM IST

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ നിന്ന് 69 ലക്ഷത്തിൽ അധികം വരുമാനം ലഭിക്കുന്നുണ്ടോ? ദിയയുടെ ഒരു മാസത്തെ വരുമാനം എത്രയാണ് തുടങ്ങി പല ചോദ്യങ്ങളും കമന്റ് ബോക്സുകളിൽ നിറയുകയാണ്. യൂട്യൂബിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി ഉയർന്ന വരുമാനമാണ് ഈ 27 കാരി സമ്പാദിക്കുന്നത്.