എ.പി ജോസിന് സ്വീകരണം
Tuesday 10 June 2025 12:00 AM IST
തൃപ്രയാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട എ.പി ജോസ് മാസ്റ്റർക്ക് കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി. ബ്ലോക്ക് പെൻഷൻ ഭവനിൽ നൽകിയ സ്വീകരണം കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫസർ എം.വി.മധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ബി.എൻ.ജയാനന്ദൻ, ജില്ലാ കമ്മിറ്റി മെമ്പർ ടി.സി.റീത്ത, ബ്ലോക്ക് ട്രഷറർ ടി.കെ.ഹരിദാസ്, വിമല, പ്രസന്ന കുമാരി, ആശാലത,എൻ.എ.പി.സുരേഷ് കുമാർ, അജിത കുമാർ, എൻ.കെ. ലോഹിതാക്ഷൻ, ജയപ്രകാശൻ, എം.വി.രാധാകൃഷ്ണൻ, എൻ.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.