പരിസ്ഥിതി ദിന വാരാഘോഷം

Tuesday 10 June 2025 12:00 AM IST

ചേർപ്പ്: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി ചേർപ്പ് പടിഞ്ഞാട്ടുമുറി ജി.ജെ.ബി സ്‌കൂളിൽ പരിസ്ഥിതി വാരാഘോഷം നടത്തി. സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ അദ്ധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സി.കെ. വിനോദ് വിത്ത് വിതരണം നടത്തി. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് ടി.വി. അവതാരകൻ ഹരി പി.നായർ ബോധവത്കരണ ക്ലാസ് നടത്തി. പ്രധാന അദ്ധ്യാപിക ലതിക,പി.വി. ശിവാനന്ദൻ, സുനിൽ, പി.എൻ സുനിൽ, ജിസ, എം.ജെ.സി ജോ, കെ.സി. അജയൻ, ലിജോ പി. ജോസ്, കിഷോർ, കെ.വി.ഷിബു എന്നിവർ പ്രസംഗിച്ചു. പഠനോപകരണം വിതരണം ചെയ്തു.