സ്മാരകം നിർമ്മിക്കണം
Tuesday 10 June 2025 12:00 AM IST
തൃശൂർ: കൊച്ചി രാജ്യം ഭരിച്ചിരുന്ന പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കണ്ട വാരിയർ എക്കാലവും അവിസ്മരണീയനായി തുടരുമെങ്കിലും ഇന്നേവരെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ സ്മാരകമില്ലാത്തത് നാടിന് അപമാനമാണെന്ന് ബി.ജെ.പി ഒല്ലൂർ മണ്ഡലം കമ്മിറ്റി. ഇക്കണ്ട വാരിയർ ഓർമയായിട്ട് അഞ്ചുപതിറ്റാണ്ട് തികയുന്ന 2027 ജൂൺ 8 ന് മുൻപ് ഒരു പ്രതിമ ജന്മനാട്ടിൽ ഉയരാൻ ബി.ജെ.പി മുൻകൈ എടുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ പറഞ്ഞു. ദീപക് പാറയിൽ ഉദ്ഘാടനം ചെയ്തു. എൻ.ഡി.ഡിവിജ്, രാജശേഖരൻ മങ്ങാട്ട്, സുഭാഷ് എടക്കുന്നി,ടി.എസ്.ശ്രീജിത്ത്, എം.ബി.ഷാജു,പങ്കജാക്ഷൻ പാറയിൽ,കെ.കൃഷ്ണകുമാർ, അജയൻ പാറയിൽ, കെ. സിന്ധു,എസ്.നിമ്മി, വി.എം. സുനിൽകുമാർ നേതൃത്വം നൽകി.