കെ.ജെ. ജെയിംസ് അനുസ്മരണം
Tuesday 10 June 2025 12:00 AM IST
പാവറട്ടി: കേരള കോൺഗ്രസ് (എം.) സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ.ജെ. ജെയിംസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഹൈപ്പവർ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ ടോം ഇമ്മട്ടി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.ജെ. ഷാജൻ മാസ്റ്റർ, കെ.ജെ.മേജോ,പീറ്റർ പാവറട്ടി,വി.സി.വിൻസന്റ്, ഇ.പി.ഡേവിസ്,വി.വി.സേവ്യർ, ജോർജ് കൂനമ്മച്ചി,ജോസഫ് വടക്കൻ,ജോസ് പെരുമാടൻ,ഡിജോ എന്നിവർ സംസാരിച്ചു.