പെൻഷൻകാരുടെ സംസ്ഥാന സമ്മേളനം
Tuesday 10 June 2025 12:00 AM IST
തൃശൂർ: കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ പെൻഷനേഴ്‌സ് ഫെഡറേഷന്റെ 10-ാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10 ന് നളിനം ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിക്കും. കെ.എം.സി.പി.എഫ് സംസ്ഥാന പ്രസിഡന്റ് വി.എൻ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. 2024 ലെ കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നേടിയ കൊല്ലം തുളസിയെ ആദരിക്കും. മേയർ എം.കെ. വർഗീസ് കൊല്ലം തുളസിക്ക് ഉപഹാരസമർപ്പണം നടത്തും. പി. ബാലചന്ദ്രൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവർ മുഖ്യാതിഥികളാകുമെന്ന് വാർത്താസമ്മേളനത്തിൽ വി.എൻ. പുരുഷോത്തമൻ, കെ. വിജയരാഘവൻ, പി. രാമദാസ്, ടി. ബാലൻ, കെ.കെ. ശിവദാസ് എന്നിവർ പങ്കെടുത്തു.