മലയോര ഹൈവേയിൽ ടാർ ചെയ്ത ഭാഗം പൊളിച്ചു നീക്കി: അപകടത്തിൽപ്പെട്ടത് നിരവധി വാഹനങ്ങൾ

Tuesday 10 June 2025 12:19 AM IST

നരിയം പാറക്ക് സമീപം മലയോര ഹൈവേയിൽ ടാർ ചെയ്ത ഭാഗം പൊളിച്ചു നീക്കിയപ്പോൾ .

കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകട കൊറ്റംപടിക്കും നരിയമ്പാറയ്ക്കുമിടയിൽ മലയോര ഹൈവേയുടെ ടാർ ചെയ്തഭാഗം പൊളിച്ചുനീക്കിയത് അപകടക്കെണിയായി. ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ നിരവധിപേർ ഇവിടെ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പലസ്ഥലങ്ങളിലായി ടാറിങ് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപെട്ടു. ഞായർ വൈകിട്ട് സ്‌കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധം ശക്തമായതോടെ രാത്രിയോടെ കരാറുകാർ സ്ഥലത്തെത്തി പൊളിച്ച ഭാഗത്ത് താൽക്കാലികമായി മുന്നറിയിപ്പ് സ്ഥാപിച്ചു.

നരിയമ്പാറയിൽനിന്നുള്ള വാഹനങ്ങൾ വേഗത്തിൽ വരുന്നതിനാൽ അടുത്തെത്തുമ്പോൾ മാത്രമേ അപകട മുന്നറിയിപ്പ് കാണാനാകൂ. പെട്ടെന്ന് നിർത്താൻ ശ്രമിച്ചാൽ വൻ അപകടത്തിനും കാരണമാകും. തിങ്കളാഴ്ച രാവിലെ കുഴിയിൽ പതിച്ച് കാർ അപകടത്തിൽപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഇവിടം പൊളിച്ചുനീക്കി റീടാറിങ് നടത്താനുള്ള ശ്രമത്തിലാണ് കരാറുകാർ.

നിലവാരമില്ലാത്ത

റോഡുകൾ വികസനത്തെ

പിന്നോട്ടടിക്കുന്നു

കൊന്നത്തടി : ​നി​ല​വാ​ര​മി​ല്ലാ​ത്ത​ റോ​ഡു​ക​ൾ​ കൊ​ന്ന​ത്ത​ടി​ പ​ഞ്ചാ​യ​ത്തി​ന്റെ​ വി​ക​സ​ന​ത്തെ​ പി​ന്നോ​ട്ട​ടി​ക്കു​ന്നു​വെ​ന്ന് വ്യാ​പാ​രി​ വ്യ​വ​സാ​യി​ ഏ​കോ​പ​ന​ സ​മി​തി​ കൊ​ന്ന​ത്ത​ടി​ യൂ​ണി​റ്റ് വാ​ർ​ഷി​ക​ പൊ​തു​യോ​ഗം​ പ്ര​മേ​യം​ പാ​സാ​ക്കി​. ​​വി​ല്ലേ​ജ് ഓ​ഫീ​സ്,​​ ഹോ​മി​യോ​ ആ​ശു​പ​ത്രി​,​​ സ്കൂ​ൾ​,​​ ബാ​ങ്കു​ക​ൾ​,​​ വി​വി​ധ​ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ൾ​ ,​​ പൊ​ന്മു​ടി​ പോ​ലു​ള്ള​ ടൂ​റി​സം​ കേ​ന്ദ്ര​ങ്ങ​ൾ​,​​ വ്യൂ​ പോ​യി​ന്റ് എ​ന്നി​വ​ കൊ​ന്ന​ത്ത​ടി​ പ​ഞ്ചാ​യ​ത്തി​ലാ​ണ് സ്ഥി​തി​ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ​ നി​ല​വാ​ര​മി​ല്ലാ​ത്ത​ റോ​ഡു​ക​ൾ​ ടൂ​റി​സ​ത്തെ​ പി​ന്നോ​ട്ട​ടി​ക്കു​ക​യാണ്. ​ യാ​ത്രാ​ ബ​സു​ക​ൾ​ ഓ​ടാ​ൻ​ ത​യ്യാ​റാ​കു​ന്നു​മി​ല്ല​. ആ​ധു​നീ​ക​ രീ​തി​യി​ൽ​ റോ​ഡ് നി​ർ​മ്മി​ച്ച് ഗ്രാ​മ​ത്തി​ന്റെ​ വി​ക​സ​ന​ത്തി​ന് വേ​ണ്ട​ ന​ട​പ​ടി​ക​ൾ​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ർ​ഷി​ക​ പൊ​തു​യോ​ഗം​ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​.